muda-vd

പെരുമ്പാവൂർ: നൂതനവും വ്യത്യസ്തങ്ങളുമായ പദ്ധതികളിലൂടെ മുന്നേറുന്ന എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനാകെ മാതൃകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്റെ ഡിവിഷൻ ഫണ്ട് 55 ലക്ഷം രൂപ ചെലവഴിച്ച് മുടക്കുഴ പഞ്ചായത്തിലെ കണ്ണംഞ്ചേരി മുകളിൽ നിർമ്മിച്ച ടർഫ് കോർട്ടിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ, വൈസ് പ്രസിഡന്റ് എൽസി ജോർജ് , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഷൈമി വർഗീസ്, ശാരദ മോഹൻ, പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോജ റോയി എന്നിവർ സംസാരിച്ചു.