gopukrishnan

ആലുവ: യുവമോർച്ച ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടത്തല മുതിരക്കാട്ടൂമുകൾ 17 -ാം വാർഡിൽ സംഘടിപ്പിച്ച പ്രധാനമന്ത്രി സുരക്ഷ ബീമാ യോജന മെമ്പർഷിപ്പ് ക്യാമ്പയിൻ ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അനൂപ് ചുണങ്ങംവേലി അദ്ധ്യക്ഷനായി. എ. സെന്തിൽ കുമാർ, ഹരികൃഷ്ണ തൃദീപ്, പ്രദീപ് പെരുമ്പടന്ന, അരുൺ കുമാർ, അജയൻ എന്നിവർ സംസാരിച്ചു. 113 പേർ പദ്ധതിയുടെ ഭാഗമാക്കി.