
അങ്കമാലി : ലിറ്റിൽ ഫ്ളവർ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇൻസ്‌റ്റിറ്റ്യൂട്ട് ഫ് ഓഫ്‌താൽമോളജിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനവും ആശുപത്രി സ്‌ഥാപക ദിനത്തോടനുബന്ധിച്ചുള്ള പൊതുയോഗവും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി അദ്ധ്യക്ഷത വഹിച്ചു.
ഗവേഷണ നിർണയ മേഖലയിലെ എല്ലാ ആധുനിക സൗകര്യങ്ങളും കൂടുതൽ വിശാലമായ രീതിയിൽ നവീകരിച്ച ലാബ്, ലിറ്റിൽ ഫ്ളവർ ഡയഗണോസ്‌റ്റിക് ആൻഡ് റിസർച്ച് സെൻറിന്റെ ഉദ്ഘാടനം അതിരൂപത വികാരി ജനറാൾ ആൻറോ ചേരാന്തുരുത്തി നിർവഹിച്ചു. സെന്റ് ജോർജ്ജ് ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ, ജോയിന്റ് ഡയറക്ടർ ഫാ.വർഗീസ് പൊന്തേമ്പിള്ളി, അസിസ്‌റ്റന്റ് ഡയറക്ടർ ഫാ. എബിൻ കളപ്പുരക്കൽ, ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം .എൽ.എ, മുനിസിപ്പൽ ചെയർമാൻ അഡ്വ. ഷിയോ പോൾ തുടങ്ങിയവർ പ്രസംഗിച്ചു