 
പട്ടിമറ്റം: ചേലക്കുളം കാവുങ്ങപറമ്പ് വട്ടപ്പറമ്പിൽ വീട്ടിലെ സമദിനെ (32) കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിനെത്തുടർന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെ ഉത്തരവ് പ്രകാരമാണ് നടപടി. കുന്നത്തുനാട്, പെരുമ്പാവൂർ, എടത്തല, ചെങ്ങമനാട്, പുത്തൻകുരിശ്, മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധികളിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവർച്ച, മോഷണം എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കഴിഞ്ഞ ഓഗസ്റ്റ് അവസാനം കുന്നത്തുനാട് പോലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്.