പെരുമ്പാവൂർ: പെരുബാവൂർ ആശ്രമം എച്ച്.എസ്. എസ് ഗ്രൗണ്ടിൽ നടന്ന ഉപജില്ലാ കായിക മേളയിൽ വെങ്ങോല ശാലോം എച്ച്.എസ്.എസ് 283 പോയിന്റോടെ ഓവറോൾ കിരീടം കരസ്ഥമാക്കി. രണ്ടാം സ്ഥാനം160 പോയിന്റോടെ ഒക്കൽ എസ്.എൻ.എച്ച്.എസ്.എസും മൂന്നാം സ്ഥാനം 132 പോയിന്റോടെ തണ്ടേക്കാട് ജുമാ അത്ത് എച്ച്.എസ്.എസും നേടി.