പെരുമ്പാവൂർ: പെരുമ്പാവൂരിൽ എ.എം. റോഡിലുള്ള എസ്.എൻ. സൂപ്പർമാർക്കറ്റിന്റെ മേൽക്കൂരയും സീലിംഗും തകർത്ത് കുട ചൂടിക്കൊണ്ട് അകത്തുകയറിയ കള്ളൻ സി.സി ടിവി ക്യാമറകൾ മറച്ചു വച്ചശേഷം മേശയിൽ സൂക്ഷിച്ചിരുന്ന 1,04,000 രൂപ മോഷ്ടിച്ചു. ബാങ്കിൽ അടയ്ക്കുന്നതിനായി മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. അലമാരിയിൽ ഇരുന്ന താക്കോൽക്കൂട്ടം എടുത്താണ് മോഷണം നടത്തിയത്. രാവിലെ സൂപ്പർമാർക്കറ്റ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ഉടൻ തന്നെ പെരുമ്പാവൂർ പൊലീസും വിരലടയാള വിദഗ്ദ്ധരും എത്തി പരിശോധന നടത്തി.