പെരുമ്പാവൂർ : എസ്.എൻ.ഡി.പി യോഗം പെരുമ്പാവൂർ ശാഖയുടെ കീഴിലുള്ള ശ്രീനാരായണ പ്രാർത്ഥനാ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തിൽ ഗുരു - ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി ആഘോഷം സംഘടിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ്‌ കെ. രാമചന്ദ്രൻ അദ്ധ്യക്ഷനായി. ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ . ഡോ.ആർ . അനിലൻ മുഖ്യ പ്രഭാഷണം നടത്തി. എഴുത്തുകാരൻ അശോക് കുമാർ അൻപൊലി, കുടുംബയോഗം കൺവീനർ വത്സല രവികുമാർ, പി.വി. ശ്രീകുമാർ എന്നിവർ സംസാരിച്ചു