
പെരുമ്പാവൂർ : വെങ്ങോല ശാലേം എച്ച്.എസ്.എസിൽ നടന്ന 64 മത് പെരുമ്പാവൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ 498 പോയിന്റ് നേടി എച്ച്.എസ്.എസ് വളയൻചിറങ്ങര ചാമ്പ്യന്മാരായി. കഴിഞ്ഞവർഷത്തെ ജേതാക്കളായ ജമാഅത്ത് എച്ച്.എസ്.എസ് 493 പോയിന്റ് നേടി ഓവറോൾ രണ്ടാം സ്ഥാനത്ത് എത്തി. എസ്.എൻ.എച്ച്.എസ്.എസ് ഒക്കലാണ് മൂന്നാം സ്ഥാനത്ത്.
വാഴക്കുളംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർ അലി വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു .വെങ്ങോല
പഞ്ചായത്ത് പ്രസിഡന്റ് പി.പി. എൽദോസ് അദ്ധ്യക്ഷനായിരുന്നു. സ്‌കൂൾ മാനേജർ അനീഷ് ജേക്കബ്, എ. ഇ. ഒ. ഒ.കെ. ബിജിമോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ, പഞ്ചായത്ത് അംഗം ഷിജി എൽസൺ, ജനറൽ കൺവീനർ രാജേഷ് മാത്യു, ഹെഡ് മിസ്ട്രസ്സ് പ്രീത മാത്യു,മാർ ബഹനാം സഹദ വലിയപള്ളി വികാരി ബിജു കാവാട്ട് ,സംഘാടക സമിതി ഭാരവാഹികളായ ട്രോഫി കമ്മിറ്റി കൺവീനർ ബിജു പി.ആർ., പ്രീത ആർ. , കമാണ്ടർ പൗലോസ് തേപ്പാല , കെ.എ. നൗഷാദ് മാസ്റ്റർ എന്നിവർ സംസാരിച്ചു