kanivu

മൂവാറ്റുപുഴ:കനിവ് പാലിയേറ്റീവ് കെയർ ആരക്കുഴ മേഖലാ കമ്മിറ്റി ഓഫീസ് തുറന്നു. എ .പി. വർക്കി മിഷൻ ആശുപത്രി ചെയർമാൻ പി. ആർ .മുരളീധരൻ ഉദ്ഘാടനം ചെയ്തു. മേഖലാ കമ്മിറ്റി പ്രസിഡന്റ് മിനി ബൈജു അദ്ധ്യക്ഷത വഹിച്ചു. വിവിധ വ്യക്തികൾ നൽകിയ പാലിയേറ്റിവ് ഉപകരണങ്ങൾ പാലിയേറ്റീവ് ഗ്രിഡ് സംസ്ഥാന നോഡൽ ഓഫീസർ ഡോ. മാത്യൂസ് നമ്പേലി ഏറ്റുവാങ്ങി.

മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി, ആസ്കോ മെഡിക്കൽ ലാബ്, അഹല്യ ഐ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് വാഴക്കുളം വിശ്വജ്യോതി എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. രാജൻ ഉദ്ഘാടനം ചെയ്തു. കനിവ് ഏരിയാ പ്രസിഡന്റ് എം .എ. സഹീർ, എം .ആർ. പ്രഭാകരൻ, കെ. എൻ .ജയപ്രകാശ് എബി പോൾ, മേഖലാ രക്ഷാധികാരികളായ ബിനോയ് ഭാസ്ക്കരൻ, അഡ്വ. സാബു ജോസഫ് ചാലിൽ, പാലിയേറ്റീവ് കെയർ മേഖലാ സെക്രട്ടറി പി .ആർ. സജിമോൻ, ട്രഷറർ കെ. ശ്രീക്കുട്ടൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം ബെസ്റ്റിൻ ചേറ്റൂർ, പഞ്ചായത്ത് അംഗം ജിജു ഓണാട്ട്, ആരക്കുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജ് തോമസ് തുടങ്ങിയവർ സംസാരിച്ചു.