കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ നേതൃത്വത്തിൽ വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനം നടത്തി. കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. വയലാർ അനുസ്മരണ പ്രഭാഷണം വിനു ബാബു നടത്തി. വായനശാലാ പ്രസിഡന്റ് അഡ്വ. എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി. സെക്രട്ടറി ടി.എസ്. ഹരി, കെ.എസ്. സലജൻ എന്നിവർ സംസാരിച്ചു. തുടർന്ന് കെ.ആർ.സജിയും സംഘവും വയലാർ ഗാനസ്മൃതി അവതരിപ്പിച്ചു.