
മൂവാറ്റുപുഴ : കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ദീർഘകാലം കല്ലൂർക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന വലരി കൊച്ചാപ്പ് അനുസ്മരണവും ജില്ലാ പഞ്ചായത്ത് ലൈബ്രറിക്കായി അനുവദിച്ച പ്രോജക്ടർ ഏറ്റുവാങ്ങൽ ചടങ്ങിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ് നിർവഹിച്ചു. ലൈബ്രറി കമ്മിറ്റി അംഗം കെ. കെ . ജയേഷ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി പ്രസിഡന്റ് ഡോ . ജോസ് അഗസ്റ്റിൻ മുഖ്യപ്രഭാഷണവും സെക്രട്ടറി ജോസ്ജേക്കബ് ആമുഖ പ്രഭാഷണവും നടത്തി. വൈസ് പ്രസിഡന്റ് സോയി സോമൻ , ലൈബ്രറി ഭരണസമതി അംഗങ്ങളായ പങ്കജാക്ഷി, ഗ്രേഷ്യസ് അഗസ്റ്റിൻ, സിജോ കൊട്ടാരം, വിക്ടർ ജോർജ്, കുമാരി അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.