തോപ്പുംപടി: അന്തരിച്ച വി.ഡി. മജീന്ദ്രൻ പുരസ്കാരം കേരള പേഴ്സീൻ മത്സ്യത്തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ നൽകി. ഹൈബി ഈഡൻ എം.പിയിൽനിന്ന് ജേക്കബ് സാബു, കെ.എം. നജീവ്, പി.ഡി. സാലൻ, എം.സി. ടെൻസൻ എന്നിവർ ഏറ്റുവാങ്ങി. മത്സ്യബന്ധനത്തിനിടെ മരണമടഞ്ഞ ടിറ്റോ ആന്റണിയുടെ കുടുംബധനസഹായമായി പേഴ്സീൻ മത്സ്യത്തൊഴിലാളി യൂണിൻ നൽകിയ 2.25000 രൂപയുടെ ചെക്ക് ടിറ്റോയുടെ ഭാര്യ സബിത ടിറ്റോയ്ക്ക് എം.പി കൈമാറി. സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജാക്സൺ പൊള്ളയിൽ അദ്ധ്യക്ഷനായി. എം.എൻ. ഗിരി, ഫാ. തോബിയാസ് തെക്കേപാലക്കൽ, പി.ജെ. മൈക്കിൾ, ടി.വി. ഷിജി, രാജു ആശ്രയം, വി.എസ്. പൊടിയൻ, സിബി പുന്നൂസ്, മർക്കോസ് സ്റ്റാൻലി, വി.ആർ. ജോഷി എന്നിവർ സംസാരിച്ചു.