kn-gopinath
പ്രൊഫ. എം.കെ. സാനു അനുസ്മരണ സമ്മേളനം കിലേ ചെയർമാൻ കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറി സംഘടിപ്പിച്ച പ്രൊഫ. എം .കെ. സാനു അനുസ്മരണം 'കിലേ" ചെയർമാൻ കെ.എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.സി. സതീഷ് കുമാർ അദ്ധ്യക്ഷനായി. ഡോ. മഞ്ജു അജിത്ത്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ഇ. നിഷ, കെ.പി. അശോകൻ, എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് ക്യാഷ് അവാർഡും ആയില്യം രാജശേഖരൻ മെമ്മോറിയൽ പുരസ്കാരവും നൽകി ആദരിച്ചു.