കൊച്ചി​: ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിയും ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 15 വനിതകളിൽ ഒരാളുമായിരുന്ന ദാക്ഷായണി വേലായുധന്റെ പ്രതി​മാ അനാച്ഛാദനവും റോഡ് നാമകരണവും ബോൾഗാട്ടി​ ജംഗ്ഷനി​ൽ പ്രതി​പക്ഷ നേതാവ് വി​.ഡി​. സതീശൻ നി​ർവഹി​ച്ചു. ഹൈബി​ ഈഡൻ എം.പി​. അദ്ധ്യക്ഷത വഹി​ച്ചു. കെ.എൻ. ഉണ്ണി​കൃഷ്ണൻ എം.എൽ.എ മുഖ്യാതി​ഥി​യായി​. ജി​ല്ലാ പഞ്ചായത്ത് വൈസ് പ്രസി​ഡന്റ് അഡ്വ.എൽസി​ ജോർജ്, ബ്ളോക്ക് പഞ്ചായത്ത് പ്രസി​ഡന്റ് സരി​ത സനി​ൽ, വൈസ് പ്രസി​ഡന്റ് റോസ് മാർട്ടി​ൻ, മുളവുകാട് പഞ്ചായത്ത് പ്രസി​ഡന്റ് വി​.എസ്. അക്ബർ, മുൻപഞ്ചായത്ത് പ്രസി​ഡന്റ് അഡ്വ.കെ.പി​. ഹരി​ദാസ്, അഡ്വ.വി​വേക് ഹരി​ദാസ് തുടങ്ങി​യവർ ചടങ്ങി​ൽ പങ്കെടുത്തു.