കടവന്ത്ര: ചിലവന്നൂർ രവീന്ദ്രൻ റോഡ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ പൊതുയോഗം പ്രസിഡന്റ് സംബശിവന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഡിവിഷൻ കൗൺസിലറും ടാക്‌സ് അപ്പീൽ കമ്മിറ്റി ചെയർപേഴ്‌സണുമായ മാലിനി കുറുപ്പിനെ ആദരിച്ചു. വൈസ് പ്രസിഡന്റ് ശിവാനന്ദൻ, സെക്രട്ടറി പി.എസ്. ഷൈൻ, എൻ.സി. പങ്കജ്, തോമസ് ജേക്കബ്, കെ.കെ. കലാധരൻ, ഡോ. കെ.ഒ. ആന്റണി, ചിത്ര എസ്.എച്ച്, ശാന്ത രാഘവൻ, മാധവൻ, കെ.കെ. മാധവൻ എന്നിവർ സംസാരിച്ചു.