കുമ്പളം: വിക്ടറി പി.എസ്.സി കോച്ചിംഗ് സെന്ററിന്റെ വാർഷികാഘോഷത്തിന്റെ സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം അജിത സുകുമാരൻ അദ്ധ്യക്ഷയായി.

നാടക, സിനിമനടൻ പയ്യന്നൂർ മുരളി, ഗ്രാമപഞ്ചായത്ത് അംഗം സി.എസ്. സഞ്‌ജയ്‌കുമാർ, മാദ്ധ്യമപ്രവർത്തകൻ എസ്.കെ. സെൽവകുമാർ, കുമ്പളം പാലിയേറ്റീവ് കെയർ പ്രസിഡന്റ് വി.എ. പൊന്നപ്പൻ, പി.എസ്.സി.ബി. ബോർഡ് അംഗം എൻ.പി. മുരളീധരൻ, ജനറൽ കൺവീനർ വി.ആർ. മുരുകേശൻ, പ്രോഗ്രാം കൺവീനർ കെ.എസ്. ഗിരിജാവല്ലഭൻ, വി.വി. വിനീത്കുമാർ എന്നിവർ സംസാരിച്ചു. നൃത്ത അധ്യാപകരായ ആർ.എൽ.വി ഗീത, എസ്. സൗമ്യ, സരിഗ സജീവൻ, സൂര്യ രമേഷ്, ലിൻഡ മനോജ്, എന്നിവരെ ആദരിച്ചു.