കാലടി: നാഗാർജുന ആയുർവേദയും റോട്ടറി ക്ലബ് കാലടിയും സംയുക്തമായി മാണിക്യമംഗലം എൻ.എസ്.എസ്.എച്ച്.എസിൽ ഔഷധോദ്യോനം നിർമ്മിച്ചു. റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.ബി. സിദിൽ കുമാർ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് സ്മിത, എ.ജി. നിസാർ, ജോസ് പാറക്കാട്ടിൽ, പി.എം. പോളി, കെ. ശ്രീകുമാർ, ഡോ. കെ. കൃഷ്ണൻ, സിജോ ചൊവ്വരാൻ എന്നിവർ സംസാരിച്ചു. ഔഷധസസ്യ ബോധവത്കരണ ക്ലാസും തുടർന്ന് ക്വിസ് മത്സരവും സംഘടിപ്പിച്ചു.