കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ടി.കെ. മാധവൻ കുടുംബയൂണിറ്റിന്റെ യോഗം കൺവീനർ പി.പി. പ്രദീപിന്റെ അദ്ധ്യക്ഷതയിൽ ഭൈമി പുരുഷോത്തമന്റെ വസതിയിൽ കൂടി. ഭൈമി പുരുഷോത്തമൻ, സരിത പ്രദീപ്, സരിത രാജേഷ്, സിനി പ്രമോദ് എന്നിവർ സംസാരിച്ചു. നവംബർ 16ന് വാർഷികം ആഘോഷിക്കാൻ തീരുമാനിച്ചു.