അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തെ സംരക്ഷിക്കുക, സംഘത്തിൽ വരുന്ന തുകകൾ നിക്ഷേപകർക്ക് വിതരണം ചെയ്യുക, 121 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ ഭരണസമിതിയെയും നേതാക്കളെയും സംരക്ഷിക്കുന്ന കോൺഗ്രസിനെ ഒറ്റപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി സി.പി.എം അങ്കമാലി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ ബാങ്കിന് മുൻവശത്ത് സംഘടിപ്പിച്ച പ്രതിഷേധ സദസ് ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. സി.കെ. സലിം കുമാർ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ.പി. റെജീഷ്, അഡ്വ. ജോസ് തെറ്റയിൽ, അഡ്വ. കെ.കെ. ഷിബു, കെ.എ. ചാക്കോച്ചൻ, പി.വി. ടോമി, ആൻസി ജിജൊ, പി.എ. തോമസ്, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു.