logo
എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ ആന്റണി ജോൺ എം.എൽ.എ പ്രകാശനം ചെയ്യുന്നു

കോതമംഗലം: എറണാകുളം റവന്യൂ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ലോഗോ ആന്റണി ജോൺ എം.എൽ.എ പ്രകാശനം ചെയ്തു. മുനിസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസ് വർഗീസ്, ഡി.ഇ.ഒ ബോബി ജോർജ്, എ.ഇ.ഒ കെ.ബി. സജീവ്, എൽദോ ജോസ്, സജി ചെറിയാൻ തുടങ്ങിയവർ സന്നിഹിതരായി. കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിലെ അനുഗ്രഹ് സാബു ആണ് ലോഗോ തയ്യാറാക്കിയത്. ഈ മാസം 30,31, നവംബർ ഒന്ന് എന്നീ തീയതികളിൽ കോതമംഗലത്തെ മാർ ബേസിൽ ഹയർ സെക്കൻഡറി സ്‌കൂൾ, ശോഭന സ്‌കൂൾ, സെന്റ് അഗസ്റ്റ്യൻസ് സ്‌കൂൾ എന്നിവിടങ്ങളിലും കോട്ടപ്പടി മാർ ഏലിയാസ് സ്‌കൂളിലുമാണ് ശാസ്ത്രോത്സവം നടക്കുക.