rbindu
സംസ്ഥാന സർക്കാരിന്റെ മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് ഫിസാറ്റിന് വേണ്ടി ഡോ. പി.എച്ച്. സുമയ്യ നസ്നിനും ഡോ. ടി.എം. ഹരീഷും ഏറ്റുവാങ്ങുന്നു

അങ്കമാലി: നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷൻ ലഭിച്ച കോളേജുകളുടെ പട്ടികയിൽ നിന്ന് ഈ വർഷം തിരഞ്ഞെടുത്ത മികച്ച കോളേജുകളിൽ സംസ്ഥാന സർക്കാരിന്റെ മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡ് ഫിസാറ്റ് എൻജിനിയറിംഗ് കോളേജിന് ലഭിച്ചു. തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച കേരള ടെക്നിക്കൽ എഡ്യൂക്കേഷൻ എൻഹാൻസമെന്റ് സമ്മിറ്റിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അവാർഡ് വിതരണം ചെയ്തു. ഡയറക്ടറേറ്റ് ഒഫ് ടെക്നിക്കൽ എഡ്യൂക്കേഷനും നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററും കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൺവയൺമെന്റും സംയുക്തമായാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. കൂടാതെ സംസ്ഥാന സർക്കാരിന്റെ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനുള്ള അംഗീകാരവും ഫിസാറ്റിന് ലഭിച്ചു. അദ്ധ്യാപകരായ ഡോ. പി.എച്ച്. സുമയ്യ നസ്നിനും ഡോ. ടി.എം. ഹരീഷും അവാർഡുകൾ ഏറ്റുവാങ്ങി.