കാലടി: തുറവുംകര യൂസഫ് മെമ്മോറിയൽ ലൈബ്രറിയും യുവതയും സംഘടിപ്പിച്ച ഡബിൾസ് കാരംസ് ടൂർണമെന്റിൽ കല്ലുംകൂട്ടം നവയുഗ ക്ലബിലെ ജിതിനും പ്രിൻസും ജേതാക്കളായി. അജയ്, അജിത് എന്നിവർ രണ്ടാം സ്ഥാനം നേടി. വിജയികൾക്ക് യൂസഫ് മെമ്മോറിയൽ ലൈബ്രറി ട്രോഫിയും രണ്ടാംസ്ഥാനക്കാർക്ക് ഡോ. പി .കെ.കെ. മരയ്ക്കാർ മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡുകളും നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി സമ്മാനദാനം നിർവഹിച്ചു. യുവത പ്രസിഡന്റ് എം.എസ്. അശ്വതി അദ്ധ്യക്ഷയായി. എം.പി. സേതുമാധവൻ, ജി. ഉഷാദേവി, കെ.ജെ. ജോയ്, വി.കെ. അശോകൻ, എ.എ. ഗോപി, പി. സനൽ ദാസ് എന്നിവർ സംസാരിച്ചു.