ആലുവ: പി.എം ശ്രീ കരാർ ഒപ്പ് വച്ച കേരളത്തിലെ വിദ്യാഭ്യാസ നയം കാവിവത്കരിക്കുന്ന എൽ.ഡി.എഫ് സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ് അദ്ധ്യക്ഷനായി. കോൺ. ബ്ളോക്ക് പ്രസിഡന്റുമാരായ പി.എ. മുജീബ്, കെ.എൻ കൃഷ്ണകുമാർ, ലത്തീഫ് പൂഴിത്തറ, സിദ്ധിഖ് മീന്ത്രക്കൽ, എം.എസ്. സനു, അനൂപ് ശിവശക്തി, ജിനാസ് ജബ്ബാർ, സക്കീർ എം.എ. മുഹ്സീന, ഇജാസ് എടയപ്പുറം, എം.എ. മുനീർ, എം.എ. ഹാരിസ്, എം.എ. താഹിർ, അക്സർ അമ്പലപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.