പള്ളുരുത്തി: ശ്രീഭവാനീശ്വര മഹാക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി ആഘോഷം നടന്നു. ശ്രീസുബ്രഹ്മണ്യസ്വാമിക്ക് വിശേഷാൽ പഞ്ചാമൃതാഭിഷേകവും പഞ്ചഗവ്യം, കരിക്ക്, പാൽ, തേൻ, പനിനീർ തുടങ്ങിയ ദ്രവ്യങ്ങളാലുള്ള അഭിഷേകവും വിശേഷാൽ പൂജകളും നടന്നു. മേൽശാന്തി പി.കെ. മധു കാർമ്മികത്വം വഹിച്ചു. ശ്രീധർമ്മപരിപാലനയോഗം പ്രസിഡന്റ് കെ.വി. സരസൻ, ദേവസ്വം മാനേജർ കെ.ആർ. മോഹനൻ, കൗൺസിലർമാരായ പി.ബി. സുജിത്ത്, ബി. അജിത്ത് തുടങ്ങിയവർ ആഘോഷത്തിന് നേതൃത്വം നൽകി. പ്രസാദവിതരണവും നടന്നു.