adattu
വി.ടി. ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ധർമ്മരാജ് അടാട്ടിനെ സ്വീകരിക്കുന്നു.

അങ്കമാലി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ധർമ്മരാജ് അടാട്ടിന് വി.ടി. ട്രസ്റ്റ് നിലയത്തിൽ സ്വീകരണം നൽകി. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. കെ.കെ. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് വൈസ് ചെയർപേഴ്സൺ ശ്രീമൂലനഗരംമോഹൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ ജീനി രാജീവ്, എം.എസ്. ശ്രീകാന്ത്, ശ്രീകുമാർ കരിയാട്, കെ.പി. ഗോവിന്ദൻ, ജോംജി , മഞ്ചു ഉണ്ണി, എസ്. സുരേഷ് കുമാർ, കെ.എൻ. വിഷ്ണു, എം. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.