നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ മോക് ഡ്രിൽ സംഘടിപ്പിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതുമായി ബന്ധപ്പെട്ടാണ് മോക് ഡ്രിൽ സംഘടിപ്പിക്കുന്നത്. മോക്ഡ്രില്ലിന്റെ ഭാഗമായി കൃത്രിമമായി വിമാന ദുരന്തം സൃഷ്ടിക്കും. മോക്ഡ്രിൽ നടക്കുമ്പോൾ വിമാനത്താവളത്തിന് സമീപത്തെ റോഡുകളിൽ ഗതാഗതം വഴി തിരിച്ചുവിടേണ്ടി വരുമെന്ന് സിയാൽ അധികൃതർ അറിയിച്ചു.