tv

നെടുമ്പാശേരി: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ പാറക്കടവ് ബ്ലോക്ക്‌ തല കിസാൻ മേള ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ടി.വി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. കുന്നുകര ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സൈന ബാബു അദ്ധ്യക്ഷയായി. കൃഷി അസി. ഡയറക്ടർ പുഷ്യാ രാജൻ, ബി.കെ. ശ്രീലേഖ, വീണ സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. കർഷകരെ ആദരിക്കൽ, ജൈവ ഉത്പാദനങ്ങൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും എന്നിവ നടന്നു.