നെടുമ്പാശേരി: സഞ്ചാരയോഗ്യമല്ലാതായ നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് ആറാം വാർഡിലെ തേൻകുളം റോഡിന്റെ പുനരുദ്ധാരണത്തിനായി 20 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വേഗത്തിൽ നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.