പള്ളുരുത്തി: കുമ്പളങ്ങി ജനതാ - അരൂർ അമ്മനേഴം ഫെറി സർവീസ് പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എ. സഗീർ, മുൻ പ്രസിഡന്റ് ലീജാ തോമസ് ബാബു, നെൽസൻ കോച്ചേരി, ജെയ്സൺ ടി. ജോസ് തുടങ്ങിയവർ സംബന്ധിച്ചു. രാവിലെ 6.25 മുതൽ രാത്രി 8 വരെയാണ് സർവീസ് സമയം.
കുമ്പളങ്ങി - കെൽട്രോൺ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഫെറി സർവീസ് ജനതാ ഫെറിയിലേക്ക് മാറ്റേണ്ടിവന്നത്. ഇതോടനുബന്ധിച്ചു കാലങ്ങളായി ശോചനീയാവസ്‌ഥയിൽ കിടന്നിരുന്ന കുമ്പളങ്ങി ജനത ഫെറിയും ഫെറിയിലേക്കുള്ള റോഡും പുനർനിർമ്മിച്ചു. ഇതോടെ മേഖലയിലെ വെള്ളക്കെട്ടിനും പരിഹാരമായി. അരൂർകരയിൽ ജെട്ടിയുടെ പ്ലാറ്റ്ഫോം ഉയർത്താനുള്ള പ്രവൃത്തികൾ ഇതുവരെയും നടത്തിയിട്ടില്ല. നിലവിൽ റെയിലുകൾ നീട്ടിയാണ് സർവീസ് തുടങ്ങിയത്. കുമ്പളങ്ങി - കെൽട്രോൺ ഫെറിയിലൂടെ സർവീസ് പൂർണമായും നിലച്ചു.