നെടുമ്പാശേരി: നെടുമ്പാശേരി മേഖല മർക്കന്റയിൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു. കേരള ബാങ്കിന്റെ സഹകരണത്തോടെ സംഘങ്ങളിൽ നടപ്പിലാക്കിയ ആർ.ടി.ജി.എസ് സേവനങ്ങൾ മുന്നറിയിപ്പിലാതെ നിർത്തലാക്കിയത് പുന:സ്ഥാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.ജെ. ഫ്രാൻസിസ്, ഷാജി മേത്തർ, കെ.കെ. ബോബി, എം.എസ്. ശിവദാസ്, ആൽവിൻ പോൾസൺ, എം.ജെ. പരമേശ്വരൻ നമ്പൂതിരി, സെക്രട്ടറി ആർ. സരിത എന്നിവർ പ്രസംഗിച്ചു.