
ആലുവ: മലേഷ്യയിലെ ലങ്കാവിൽ നടന്ന 15-ാമത് അണ്ടർ 23 ഏഷ്യൻ ബീച്ച് വടംവലി ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ ആലുവ സേവ്യേഴ്സ് കോളേജിലെ ദേവിക എസ്. നായരും. ഒന്നാംവർഷ ഇക്കണോമിക്സ് ബിരുദ വിദ്യാർത്ഥിയാണ് ദേവിക.
കഴിഞ്ഞ 24 മുതലായിരുന്നു മത്സരം. ഇന്ത്യൻ ടീം ഇന്ന് നാട്ടിൽ തിരിച്ചെത്തും. തൊടുപുഴ സ്വദേശിയായ ദേവിക പുതിയേടത്തു വീട്ടിൽ സന്തോഷ് കുമാറിന്റെയും മായയുടെയും മകളാണ്. 2025ൽ മഹാരാഷ്ട്രയിൽ നടന്ന ദേശീയ വടംവലി മത്സരത്തിൽ സ്വർണം നേടിയ കേരള ടീമിന്റെ ഭാഗമായിരുന്നു ദേവിക.