കൂത്താട്ടുകുളം: കേരള എഡ്യുക്കേഷണൽ സൊസൈറ്റി ഇന്റർ സ്കൂൾ ബാപ്പുജിയൻ ഫെസ്റ്റ് കൂത്താട്ടുകുളം ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നു. ഓവറോൾ കിരീടം കൂത്താട്ടുകുളം ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ കരസ്ഥമാക്കി. രണ്ടാം സ്ഥാനം ബാപ്പുജി പബ്ലിക് സ്കൂൾ വഴിത്തലയും, മൂന്നാം സ്ഥാനം ബാപ്പുജി സെൻട്രൽ സ്കൂൾ പെരുവയും കരസ്ഥമാക്കി. കൂത്താട്ടുകുളം ബാപ്പുജി സ്കൂൾ ജനറൽ മാനേജർ മേരി സാമുവൽ ട്രോഫികൾ സമ്മാനിച്ചു. പ്രിൻസിപ്പൽ എം.എസ്. ഷീല, ബി.ഇ.എം.എസ് പറളി പ്രിൻസിപ്പൽ എ. നസിമുദ്ദീൻ, ബാപ്പുജി ഗ്രൂപ്പ് ഒഫ് സ്കൂൾസ് സൂപ്പർവൈസർ എസ്. ബിനു എന്നിവർ പ്രസംഗിച്ചു.