citu
ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയാ കൺവൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു മൂവാറ്റുപുഴ ഏരിയാ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് സജി ജോർജ് അദ്ധ്യക്ഷനായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കുവാൻ തീരുമാനിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. അനീഷ് എം. മാത്യു, സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡന്റ് കെ.ജി. അനിൽകുമാർ, ടി.എൻ. സാർജൻ, പി.എ. ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.