മൂവാറ്റുപുഴ: കേരള മുസ്ലിം ജമാഅത്ത് മൂവാറ്റുപുഴ സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ എട്ടാമത് മദദേ ജീലാനി ഗ്രാൻഡ് കോൺഫറൻസ് നടന്നു. സയ്യിദ് മനാഫ് അൽ മുഖൈബലി മുളവൂർ പതാക ഉയർത്തി. പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് ഹാഷിം തങ്ങൾ ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ സോൺ പ്രസിഡന്റ് സയ്യിദ് മനാഫ് തങ്ങൾ അൽ മുഖൈബിലി അദ്ധ്യക്ഷനായി. സയ്യിദ് അഹമ്മദ് ബദവി തങ്ങൾ, അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ തങ്ങൾ, കെ.സി. കബീർ, സലീം ഹാജി ബ്ലാങ്കര, പി.എം .ഷാജഹാൻ സഖാഫി, നിയാസ് ഹാജി രണ്ടാർ, ബഷീർ പെരുമറ്റം, ഡോ. അബ്ദുൽ അലി, ആസിഫ് റബാനി, സൽമാൻ സഖാഫി, അമീൻ സഖാഫി രണ്ടാർ തുടങ്ങിയവർ സംസാരിച്ചു.