വൈപ്പിൻ: ഞാറക്കൽ ജോൺസൺ മാസ്റ്റർ മ്യൂസിക്കൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഞാറക്കൽ ലേബർ കോർണറിൽ വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനം നടത്തി. ഫൗണ്ടേഷൻ പ്രസിഡന്റ് കെ.എസ്. കിഷോർകുമാർ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് മെമ്പർ ടി.ആർ. വിനോയ്‌കുമാർ, കെ.കെ. സുരേന്ദ്രൻ, കെ.വി. ഷൺമാതുരൻ എന്നിവർ പ്രസംഗിച്ചു.