വൈപ്പിൻ : വൈപ്പിനിലെ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ ഇന്നലെ നടന്ന സ്‌കന്ദഷഷ്ഠിയിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. ജില്ലയിലെ പ്രമുഖ സുബ്രഹ്മണ്യ ക്ഷേത്രമായ ചെറായി ഗൗരീശ്വര ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മേൽശാന്തി എം.ജി. രാമചന്ദ്രൻ കാർമ്മികത്വം വഹിച്ചു. വൈകിട്ട് കാവിൽ ഉണ്ണിക്കൃഷ്ണന്റെ സോപാന സംഗീതാർച്ചന നടത്തി. ഞാറക്കൽ ശക്തിധര ക്ഷേത്രത്തിൽ മേൽശാന്തി അഭിലാഷ് ബ്ലാവത്തിന്റെ കാർമ്മികത്വത്തിൽ ഗണപതിഹോമം, അഭിഷേകം, അന്നദാനം എന്നിവയോടെ ഷഷ്ടി ആഘോഷിച്ചു. ചെറായി നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മേൽശാന്തി സുനി കാർമ്മികത്വം വഹിച്ചു.