ground
ഉരുളൻതണ്ണിയിൽ നിർമ്മിച്ച കളിസ്ഥലം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണിയിൽ പുതിയ കളിസ്ഥലം യാഥാർത്ഥ്യമായി. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തും ജില്ലാ പഞ്ചായത്തും ചേർന്ന് ഒരേക്കർ സ്ഥലം വാങ്ങിയാണ് കളിസ്ഥലം നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ അദ്ധ്യക്ഷനായി. ഫുട്‌ബാൾ കമന്റേറ്റർ ഷൈജു ദാമോദരൻ മുഖ്യാതിഥിയായി. പി.ഐ. ബാബു, വിനു വി.സ്‌കറിയ, സൽമ പരീത്, കെ.എ. സിബി, ജോഷി പൊട്ടക്കൽ, മേരി കുര്യാക്കോസ്, ശ്രീരാഗ് തുടങ്ങിയവർ പ്രസംഗിച്ചു.