കൂത്താട്ടുകുളം: തിരുമാറാടി മണ്ണത്തൂർ സൗത്ത് കനാൽ ബണ്ട് നടപ്പാത,​ ശ്മുനിപുരം റോഡ്, കട്ട് ആൻഡ് കവർനിർമ്മാണം എന്നിവയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 9 ലക്ഷം രൂപ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിതാവിജയൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൽസിടോമി, പഞ്ചായത്ത് അംഗം ആതിര സുമേഷ്, എൻ.പി. ചിത്ര എന്നിവർ പ്രസംഗിച്ചു.