prabodha

കൊച്ചി: പ്രബോധ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രൊഫ.എം.കെ. സാനു പഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള നിർവഹിച്ചു. പ്രമുഖ കവി പ്രൊഫ.എസ്. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ.

സാനുവിന്റെ മകൾ എം.എസ്. ഗീത, പ്രോബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻ കുമാർ, ഡോ.കെ. രാധാകൃഷ്ണൻ, അഡ്വ.ഡി.ജി. സുരേഷ്, ഡോ.പി.യു. ലീല, ഡോ. സ്മൃതി.എസ്. ബാബു, ബി.എസ്. ശരത്, സാൻജോസ്.എ. തോമസ്, ഡോ. ഉഷ കിരൺ, കവി കെ.വി. അനിൽ കുമാർ, ഡോ. എൽസമ്മ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.