
മട്ടാഞ്ചേരി: ആയോധന കല പരിശീലന രംഗത്ത് നാല് പതിറ്റാണ്ട് പിന്നിടുന്ന ഐ.അഷറഫ് മാസ്റ്റർക്ക് കൊച്ചി പൗരാവലി ആദരവ് നൽകി. കൊച്ചി നഗരസഭാ ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.കെ.അഷറഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ടി.എസ്.സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ കെ.ജെ. സോഹൻ മുഖ്യപ്രഭാഷണം നിർവഹിച്ചു .കൗൺസിലർമാരായ എം.എച്ച്.എം.അഷറഫ് , ഷീബ ഡുറോം, ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം. എം.സലീം, പി.കെ.ഗോപാലകൃഷ്ണൻ, ,വിനോദ് മാത്യു, അമീർ മഅദനി, കെ .എസ് .ഷാഹിന, എ.എ.അനിൽകുമാർ, എം .എസ് .നൗഷാദ് എന്നിവർ സംസാരിച്ചു.