mannam-temple

പറവൂർ: മന്നം വൈശാഖം ശ്രീമുരുക ഭക്തജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്കന്ദഷഷ്ഠി ദിനത്തിൽ മന്നം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ശത്രുസംഹാര വേൽ സമർപ്പിച്ചു. വൈശാഖം യജ്ഞശാലയിൽ വിശേഷാൽ വേൽപൂജയ്ക്ക് ശേഷം നിരവധി ഭക്തരുടെ സാന്നിദ്ധ്യത്തിൽ പ്രദക്ഷിണമായി ക്ഷേത്രത്തിലെത്തിയാണ് ഭഗവാന് വേൽ സമർപ്പിച്ചത്. കരുണൻ കെടാമംഗലം, കെ.വി. സുനിൽകുമാർ, പെരുവാരം മോഹൻസ്വാമി, രജീവ് മുല്ലശ്ശേരി, സന്ദിപ് വാഴവേലിൽ, സുരേഷ് മനക്കപ്പടി, അനിൽ പല്ലംതുരുത്ത്, നീലാംബരൻ ശാന്തി തുടങ്ങിയവർ നേതൃത്വം നൽകി.