jc
എം.എൻ.വി.ജി.അടിയോടി അനുസ്മരണവും സ്വാഭിമാനസദസും ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി എ അനീഷ് ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: ജോയിന്റ് കൗൺസിൽ സിവിൽ സ്റ്റേഷൻ മേഖലാകമ്മറ്റിയുടെ നേതൃത്വത്തിൻ മുൻ ജനറൽ സെക്രട്ടറിയായിരുന്ന എം.എൻ.വി.ജി അടിയോടി അനുസ്മരണവും അഴിമതിയെക്കെതിരെ സ്വാഭിമാനസദസും നടത്തി. കാക്കനാട് കളക്ടറേറ്റിൽ നടന്ന പരിപാടി ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ. അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിഅംഗം സജു ഉണ്ണിക്കൃഷ്ണൻ അഴിമതിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മേഖല പ്രസിഡന്റ് കെ.വി. അർജുൻരാജ് അദ്ധ്യക്ഷനായി. പി.എസ്. സാലിമോൻ, സജു ഉണ്ണിക്കൃഷ്ണൻ, മനോജ്, ജി. ലോലിത, സുമംഗല, വി.ബി. ഏലിയാസ്, മിനി കൃഷ്ണൻ, ജിതിൻ ദാസ്, ഷിമ്മി എന്നിവർ സംസാരിച്ചു.