ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിക്ക് നാഷണൽ അക്രഡിറ്റേഷൻ അംഗീകാരവും ജില്ലയിൽ കായകൽപ്പം അവാർഡ് രണ്ടാം സ്ഥാനം നേടുന്നതിനും നേതൃത്വം നൽകിയ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ബിനു ജോർജിന് ചൂർണിക്കര ഗ്രാമപഞ്ചായത്ത് ഭരണസമിതി സ്നേഹാദരവ് നൽകി. പഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉപഹാരം നൽകി. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മുഹമ്മദ് ഷെഫീക്ക്, ഷീല ജോസ്, റൂബി ജിജി, പ്രതിപക്ഷ നേതാവ് കെ. ദിലീഷ്, പഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൺ റംല താജുദ്ദീൻ എന്നിവർ സംസാരിച്ചു.