അങ്കമാലി: മൂക്കന്നൂരിൽ ഇടിമിന്നലേറ്റ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ഖോകൻ മിസ്ത്രിയാണ് (36) മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30 ഓടെയാണ് ഇടിമിന്നലേറ്റത്. മൂക്കന്നൂരിലെ ഫർണീച്ചർ വർക്ക്‌ഷോപ്പിലെ ജീവനക്കാരനാണ്. വർക്ക്‌ഷോപ്പിൽ നിന്ന് ഭക്ഷണം കഴിക്കാൻ പുറത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് അപകടം. ഉടൻതന്നെ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.