കൊച്ചി: തേജസ്വി എച്ച്.പി.സി ആധുനികമായ ഗവേഷണത്തിന് സഹായകമാകുന്ന സംവിധാനമാണെന്നത് ഏറെ അഭിമാനകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ദക്ഷിണേന്ത്യയിലെ സർവകലാശാല തലത്തിൽ സ്ഥാപിച്ച ഏറ്റവും വലിയ ഹൈബ്രിഡ് ഹൈപെർഫോമൻസ് കമ്പ്യൂട്ടിംഗ് (എച്ച്.പി.സി) സംവിധാനമായ 'തേജസ്വിയുടെ' ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കുസാറ്റ് വൈസ് ചാൻസലർ ഡോ.എം. ജുനൈദ് ബുഷിരി അദ്ധ്യക്ഷനായി.
കുസാറ്റ് സിൻഡിക്കേറ്റ് അംഗവും സി.ഐ.ആർ.എം ഡയറക്ടറുമായ ഡോ.ജി. സന്തോഷ്‌കുമാർ, കുസാറ്റ് സിൻഡിക്കേറ്റ് അംഗം ശശി ഗോപാലൻ, മുൻ വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ.എ.യു. അരുൺ, ഫിനാൻസ് ഓഫീസർ ഗിരീഷ്‌കുമാർ, സയൻസ് ഡീൻ ഡോ. ശിവാനന്ദൻ ആചാരി, കൺട്രോളർ ഒഫ് എക്സാമിനേഷൻസ് ഡോ.എൻ. മനോജ് എന്നിവർ പങ്കെടുത്തു.