പെരുമ്പാവൂർ: രായമംഗലം പഞ്ചായത്ത് പുല്ലുവഴിയിലെ ഫ്‌ളഡ്‌ലിറ്റ് വോളിബാൾ കോർട്ടും തായ്ക്കരച്ചിറ ഹാപ്പിനെസ് പാർക്കും ഇന്ന് വൈകിട്ട് മൂന്നിന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലുവഴി പബ്ലിക് ലൈബ്രറി കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടെയാണ് സിന്തറ്റിക് വോളിബാൾ കോർട്ട് നിർമ്മിച്ചിരിക്കുന്നത്. ജില്ലാ,​ ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് ഹാപ്പിനെസ് പാർക്കിന്റെ നിർമ്മാണം. ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പ്രസിഡന്റ് എൻ.എം. സലിം തുടങ്ങിയവർ പങ്കെടുക്കും