
കോതമംഗലം : കഞ്ചാവ് വില്പനക്കാരായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കോതമംഗലം എക്‌സൈസ് അറസ്റ്റ് ചെയ്തു. രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തു. അസാം സ്വദേശികളായ ഫൈജുൽ ഇസ്ലാം (24), ഉബൈദുൽ ഹുസൈൻ ( 25 ) എന്നിവരാണ് നെല്ലിക്കുഴി, ഇരുമലപ്പടി എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായത്. മയക്കുമരുന്ന് വ്യാപനം തടയുന്നതിനായി നിയോഗിച്ച പ്രത്യേക എക്‌സൈസ് സംഘം നടത്തിയ നിരീഷണത്തിലൂടെയാണ് പ്രതികളെ കണ്ടെത്തിയത്. റെയിഞ്ച് ഇൻസ്‌പെക്ടർ സിജോ വർഗീസ്, പ്രിവന്റീവ് ഓഫീസർമാരായ പി.ബി.ലിബു, എം.ടി.ബാബു, കെ.എ.റസാഖ്, സോബിൻ ജോസ്, സിവിൽ എക്‌സൈസ് ഓഫീസർ പി.വി.വികാന്ത്, പി.എം.ഉബൈസ്, എന്നിവരാണ് എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.