ആലുവ: ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനത്തിന് മുമ്പിൽ പാർക്ക് ചെയ്ത വാഹനത്തിൽ സൂക്ഷിച്ചിരുന്ന ജനറേറ്ററിൽ നിന്ന് ചെമ്പ് കേബിൾ മുറിച്ചു കടത്തിയതായി പരാതി. മുനിസിപ്പൽ പാർക്കിന് സമീപം പ്രവർത്തിക്കുന്ന എം.കെ. സൗണ്ട് എന്ന സ്ഥാപനത്തിന്റെ പാർക്കിംഗ് ഏരിയയിലെ മിനിലോറിയിൽ ഞായറാഴ്ച്ച രാത്രിയിൽലാണ് മോഷണം.
125 കെ.വി ജനറേറ്ററിൽ ചുറ്റി വച്ചിരുന്ന 70 മീറ്റർ കേബിളുകളാണ് നഷ്ടമായത്. ഏകദേശം 80,000 രൂപ വിലവരും. സി.സി ടിവി ക്യാമറയിൽപ്പെടാതെ വിദഗ്ദ്ധമായണ് അറുത്തുമാറ്റിയത്. പാർക്കിംഗ് സ്ഥലത്തിനു പുറകിലൂടെ എത്തിയ മോഷ്ടാവ് വാഹനത്തിനടിയിലൂടെ നുഴഞ്ഞ് കയറി കേബിളുകൾ മുറിക്കുകയായിരുന്നു. കുറച്ചുനാൾ മുമ്പ് ഇതേ സ്ഥാപനത്തിന് മുമ്പിൽ നിന്ന് ബൈക്ക് മോഷണം പോയിരുന്നു.