പെരുമ്പാവൂർ: മഹാത്മാഗാന്ധി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചതിന്റെ ശതാബ്ദി ആഘോഷം നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ എറണാകുളം ജില്ലാ സമിതിയുടെയും എസ്.എൻ.ഡി.പി യോഗം മേതല ശാഖയുടെയും ആഭിമുഖ്യത്തിൽ നടന്നു. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോഓർഡിനേറ്റർ എം.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി പി.സി. ബിജു അദ്ധ്യക്ഷനായി. ഗുരുകുലം ട്രസ്റ്റ് മുൻ സെക്രട്ടറി പ്രൊഫ. ഡോ. ആർ. അനിലൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗം എൻ.എൻ. കുഞ്ഞ്, ശാഖ വനിതാ സംഘം പ്രസിഡന്റ് എം.കെ. ശ്യാമള, പി.എൻ. രാജൻ, ഷിജി രജീവൻ, പ്രണവം സുനിൽ എന്നിവർ സംസാരിച്ചു