insa
ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് മലപ്പുറം യൂണിറ്റ് ഉദ്ഘാടന ചടങ്ങിൽ ജസ്‌റ്റിസ് കെ. സുകുമാരൻ സംസാരിക്കുന്നു

കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഒഫ് ഓഥേഴ്സ് മലപ്പുറം യൂണിറ്റ് ഉദ്ഘാടനം എടപ്പാൾ ശുകപുരം വള്ളത്തോൾ വിദ്യാപീഠത്തിൽ നടന്നു. ചീഫ് പേട്രൻ ജസ്‌റ്റിസ് കെ. സുകുമാരന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്‌ണൻ നിർവഹി ച്ചു. മുഖ്യാതിഥിയായി മലപ്പുറം ഡിസ്ട്രിക്ട് ജഡ്ജ് കെ. സനിൽകുമാർ പങ്കെടുത്തു. ഈ വർഷത്തെ ഏറ്റവുംനല്ല സാമൂഹ്യചരിത്ര പുസ്‌കത്തിനുള്ള ഇൻസ അവാർഡ് ലഭിച്ച ഡോ. അനിൽ വള്ളത്തോളിനെ ആദരിച്ചു. അഡ്വ. രാഹുൽ രാജേഷ് രചിച്ച 'ഈ നാട് ഇവിടെ ചില മനുഷ്യർ' എന്ന പുസ്‌തകവും പ്രകാശിപ്പിച്ചു.